ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്ന് ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് അടുത്ത മാസം ഒന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 4 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ 16 ന് നടക്കും. 19 നായിരിക്കും ഫലപ്രഖ്യാപനം. മറ്റ് സ്ഥാനാര്‍ഥികള്‍ രംഗത്ത് വരാനുള്ള സാധ്യതയില്ലാത്തതിനാല്‍ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ദിവസമായ ഡിസംബര്‍ നാലിന് തന്നെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും.