തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം. മേയര്‍ വി.കെ. പ്രശാന്തിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കരിക്കകത്ത് നടത്തിയ പ്രകടനത്തിനിടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുമുണ്ടായി. സംഭവത്തില്‍ പോലീസ് നോക്കുകുത്തിയാണെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് പറഞ്ഞു. സിപിഎം ഓഫീസിനു നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ജഗതി സ്വദേശികളായ ഏഴ് ബിജെപി പ്രവര്‍ത്തകരെ പോലീസ് തമ്പാനൂര്‍ അറസ്റ്റ് ചെയ്തു. ഇന്ന് തലസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ആനാവൂര്‍ നാഗപ്പന് പറഞ്ഞു.