കൊല്ലം: ഗൗരി നേഹയുടെ ആത്മഹത്യയില്‍ താന്‍ തെറ്റുകാരിയല്ലെന്ന് അധ്യാപിക സിന്ധു പോള്‍ പോലീസിന് മൊഴിനല്‍കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് നാല് മണിവരെ നീണ്ടു. ചോദ്യങ്ങളും ഉത്തരവും പോലീസ് കാമറയില്‍ പകര്‍ത്തി. ക്ലാസില്‍ നിന്ന് കുട്ടിയെ എന്തിന് വിളിച്ചുകൊണ്ട് പോയി എന്ന ചോദ്യത്തിന് സിന്ധു തൃപ്തികരമായ ഉത്തരമല്ല നല്‍കിയതെന്നാണ് സൂചന.