കൊച്ചി: പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയ വാഹനങ്ങള്‍ കേരളത്തില്‍ നിയമം ലംഘിച്ചത് 10000ത്തില്‍ കൂടുതല്‍ തവണ. മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറയില്‍ മാത്രം പതിഞ്ഞ നിയമ ലംഘനത്തിന്റെ കണക്കാണ് ഇത്. നിയമം ലംഘിച്ചവര്‍ക്ക് നോട്ടീസ് നല്കുവനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. PY-01 രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ 6663 തവണ ഗതാഗ നിയമങ്ങള്‍ തെറ്റിച്ച് കേരളത്തിലെ നിരത്തുകളിലൂടെ പാഞ്ഞപ്പോള്‍ PY-03 വാഹനങ്ങള്‍ 9084 തവണയാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയത്. മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകളില്‍ മാത്രം 16,940 നിയമലംഘനങ്ങള്‍ പതിഞ്ഞിട്ടുണ്ട്.