തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി നേരത്തെ വാങ്ങേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ജനവികാരം ശക്തമായപ്പോള്‍ നിവര്‍ത്തിയില്ലാതെ രാജിവെച്ചതാണ്. തോമസ് ചാണ്ടി തിരികെ മന്ത്രി സ്ഥാനത്ത് വരുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജി ഉപാധികളോടെയുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. ഉപാധികള്‍ എന്തൊക്കെയാണെന്നും തോമസ് ചാണ്ടി തിരികെ വരുമോ എന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.