കാസര്‍കോട്: കാസര്‍കോട് മടിക്കൈ കക്കാട്ടെ ജിഷ വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസിലെ പ്രധാന സാക്ഷികളായ ഭര്‍ത്തൃസഹോദരനേയും ഭാര്യയേയും വിചാരണ ഘട്ടത്തില്‍ കോടതി പ്രതികളായി പ്രഖ്യാപിച്ചതോടെ അസാധാരണ സംഭവവികാസങ്ങളാണ് ഈ കൊലക്കേസില്‍ ഉണ്ടായിരിക്കുന്നത്. ജിഷയുടെ ഭര്‍ത്താവിന്റെ ജേഷ്ഠന്കുറുവാട്ട് ചന്ദ്രന്, ഭാര്യ ശ്രീലേഖ എന്നിവരോട് 23ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. 2012 ഫെബ്രുവരി 19 നാണ് മടിക്കൈ കക്കാട്ടെ ഭര്‍തൃവീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. വീട്ടുവേലക്കാരനും ഒഡീഷ സ്വദേശിയുമായ മദനന് ആണു കേസിലെ മുഖ്യപ്രതി. െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ദുരുഹതകള്‍ പുറത്തുകൊണ്ടു വരുന്ന ചില സൂചനകള്‍ ലഭിച്ചത്.