സോളാര്‍ റിപ്പോര്‍ട്ട് പുറത്തായതോടെ തൊലിക്കട്ടി കാരണം തലയില്‍ മുണ്ടിടാന്‍ മടിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷനെ തലങ്ങും വിലങ്ങും ചീത്ത വിളിക്കുകയാണ്. ഉമ്മന്‍ചാണ്ടി തന്നെ ആനയിച്ച് കൊണ്ടുവന്ന കമ്മീഷന് ഇപ്പോള്‍ കുറവുകളേയുള്ളൂ. സോളാര്‍ റിപ്പോര്‍ട്ടല്ല സരിതാ റിപ്പോര്‍ട്ടെന്ന് പറഞ്ഞ് തുടങ്ങിയ ഉമ്മന്‍ചാണ്ടി കമ്മീഷനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇന്ന് വീണ്ടും വാര്‍ത്താ സമ്മേളനം വിളിച്ചു. തുറന്ന പുസ്തകമായ തന്റെ പൊതുജീവിതത്തെക്കുറിച്ച് വാചാലനായ മുന്‍ മുഖ്യമന്ത്രി പക്ഷേ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ആരെന്ന് പറയാതെ മുങ്ങി. പങ്കെടുക്കുന്നവര്‍- ജേക്കബ് ജോര്‍ജ്, രാജു എബ്രഹാം, അഡ്വ ഹരികുമാര്‍, മുഹമ്മദ് ഷാ, ജോസഫ് വാഴയ്ക്കന്, ബി രാജേന്ദ്രന് എന്നിവര്‍.