തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെട്ടതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ റിപ്പോര്‍ട്ട് അവതരണത്തിനിടെയാണ് ഇക്കാര്യം കാനം രാജേന്ദ്രന് അറിയിച്ചത്. തോമസ് ചാണ്ടിയെ വെച്ചുകൊണ്ട് മന്ത്രിസഭ മുന്നോട്ട് പോവരുതെന്ന ഉറച്ച നിലപാടാണ് കാനം രാജേന്ദ്രന് സി.പി.എമ്മിനെ അറിയിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ച സി.പി.ഐ സംസ്ഥാന നേതൃത്വത്തില്‍ തുടരുകയാണ്. അതേസമയം തോമസ് ചാണ്ടിയുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച എല്‍.ഡി.എഫ് അടിയന്തര യോഗം ചേരാനും ധാരണയായിട്ടുണ്ട്.