കൊച്ചി/തിരുവനന്തപുരം: നികുതി വെട്ടിക്കാനായി ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ വ്യാജ വിലാസമുണ്ടാക്കി രജിസ്റ്റര്‍ ചെയ്തവര്‍ക്കെതിരെ നടപടി വരുന്നു. ഇതിന്റെ ഭാഗമായി ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവരുടെ വിലാസങ്ങള്‍ യഥാര്‍ഥമാണോ വ്യാജമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഉടന്‍ പുതുച്ചേരിയിലേക്ക് പോകും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗം സംഘമാകും പുതുച്ചേരിയിലേക്ക് പോകുക.അതേസമയം, വ്യാജ രജിസ്ട്രേഷന് നടത്തിയ സുരേഷ് ഗോപി എം.പിക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസയച്ചു. നവംബര്‍ 13ന് മുമ്പ് എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് തിരുവനന്തപുരം ആര്.ഡി.ഒയുടെ നിര്‍ദേശം.