പെണ്ണ് എന്ന വാക്ക് നമ്മുടെയുള്ളില്‍ വരച്ചിടുന്ന ഒരു രൂപമുണ്ട്. അതിനെക്കുറിച്ചല്ല.. അതിലേക്കുള്ള അവളുടെ രൂപപ്പെടുലുകളെക്കുറിച്ച്. ആരാണ് പെണ്ണ് എന്ന ചോദ്യത്തിന് മലയാളിക്കുള്ള മറുപടികള്‍ക്ക് യുക്തിഭദ്രമായി നിര്വചിക്കാനാവുന്നുണ്ടോ സ്ത്രീയെ? താളക്രമത്തില്‍ പഠിച്ചുവെച്ച പര്യായപദങ്ങള്ക്കപ്പുറത്തേക്കൊരിത്തിരി വെളിച്ചമാണ് ഈ പരമ്പര. പെണ്ണ്.. പറയപ്പെടാത്ത പര്യായങ്ങള്‍. എല്ലാ മനുഷ്യരും ആത്യന്തികമായി വിജയികളാണ്. ജനിക്കാന്‍ തുല്യ അര്‍ഹതയോ യോഗ്യതയോ ഉള്ള കോടിക്കണക്കിന് ജീവബിന്ദുക്കളില്‍ ഒന്നാമനായാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. പൂര്‍ണമായും മനുഷ്യന്റെ കൈകടത്തലുകള്ക്കപ്പുറം നടക്കുന്ന ആ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നീതി അവിടെ ആണ് പെണ് വ്യത്യാസങ്ങളില്ല എന്നതാണ്. പെണ്ണ്.. പറയപ്പെടാത്ത പര്യായങ്ങള്‍..- ഷീന്യൂസ് കാംപെയിന്, ഭാഗം ഒന്ന്.