കൊല്ലം: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര പിടിഎ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്കൂള്‍ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാന്‍ ചേര്‍ന്ന പിടിഎ യോഗത്തിലാണ് രക്ഷാകര്ത്താക്കള് ചേരിതിരിഞ്ഞ് ബഹളമുണ്ടാക്കിയത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തിര പിടിഎ യോഗം വിളിച്ചു ചേര്‍ത്തത്. ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ വിദ്യാലയം തുറക്കാന്‍ കഴിയില്ലെന്ന നിലപാട് ഒരു വിഭാഗം രക്ഷിതാക്കളെടുത്തപ്പോള്‍ മറുവിഭാഗം സ്കൂള്‍ തുറക്കണമെന്ന അഭിപ്രായം മുന്നോട്ടു വെച്ചു. തുടര്‍ന്ന് പിടിഎ യോഗം ബഹളത്തില്‍ കലാശിക്കുകയായിരുന്നു.