തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ കേസ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും എ ജിക്കുമാണെന്ന നിലപാടിലേക്ക് സി പി ഐ. അഭിഭാഷകന്റെ കാര്യത്തിലടക്കം നിലപാട് വ്യക്തമാക്കിയ റവന്യൂ വകുപ്പ് ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജനജാഗ്രത ജാഥയ്ക്ക് ശേഷം ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുവനാണ് സി പി ഐയുടെ തീരുമാനം.