ന്യൂഡല്‍ഹി: ഉത്തരപ്രദേശില്‍ മന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് എട്ട് വയസ്സുകാരന് മരിച്ചു. കുട്ടിയുടെ മൃതദേഹവുമായി ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ട് മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും. ഉത്തരപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം നടന്നത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന കുട്ടിയെ മന്ത്രിയുടെ അകമ്പടി വാഹനം ഇടിക്കുകയായിരുന്നു. മന്ത്രി ഓം പ്രകാശിന്റെ വാഹനമാണ് ഇടിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.