ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ ഐ എയ്ക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കുവാനുള്ള നീക്കവുമായി ഷെഫിന് ജഹാന്. കോടതി നിര്‍ദ്ദേശിച്ച വ്യക്തിയുടെ മേല്‍നോട്ടം ഇല്ലാതെ അന്വേഷണം നടത്തിയത് കോടതി അലക്ഷ്യമാണെന്നാണ് ഷെഫിന്റെ വാദം. ഹാദിയയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഷെഫിന് നാളെ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.