കേരളം ഒരു അധികാരത്തര്ക്കത്തിലാണ്. ആര് ആര്‍ക്ക് മുകളിലെന്ന തര്‍ക്കം. റവന്യൂമന്ത്രിയും അഡ്വക്കേറ്റ് ജനറലും തമ്മിലുള്ള അധികാരത്തര്‍ക്കം പരസ്യപ്പോരിലേക്ക് എത്തിയിരിക്കുന്നു. റവന്യൂവകുപ്പ് ആരുടേയും തറവാടുസ്വത്തല്ലെന്ന് എ ജി പറയുമ്പോള്‍ താനാണ് റവന്യൂവകുപ്പ് അധിപനെന്നാണ് ഇ ചന്ദ്രശേഖരന്റെ മറുപടി. ഭരണഘടനയിലെ 165ാം വകുപ്പിലെ 1,2,3 ഭാഗങ്ങള്‍ ഒന്നുകൂടി വ്യക്തമായി സുധാകര്‍ പ്രസാദ് വായിക്കുന്നത് തന്റെ അധികാരം വ്യക്തമാവാന്‍ നന്നാവുമെന്ന് കാനവും അമ്പെയ്യുന്നു. ആരാണ് ഇവിടെ അധികാരി? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കെ വരദരാജന്, എന്‍പി ചേക്കുട്ടി, അഡ്വ. ജയശങ്കര്‍ എന്നിവര്‍.