രാത്രി യാത്രകള്‍ എന്തുകൊണ്ടാണ് ഇപ്പോഴും സ്ത്രീയെ പേടിപ്പിക്കുന്നത്. സമൂഹത്തിന്റെ സദാചാര ചോദ്യങ്ങള്‍ക്കപ്പുറം അതിനുള്ള ഭൗതിക സാഹചര്യം ഒരുക്കാന്‍ നമ്മുക്ക് കഴിഞ്ഞോ? പൊതു ഇടങ്ങളില്‍ സ്ത്രീയുടെ ഇടപെടല്‍ കൂടിയിട്ടും അതിനുള്ള സുരക്ഷ ഒരുക്കുന്നതില്‍ കേരളം എത്രത്തോളം പിന്നിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാനും രാത്രികാല സുരക്ഷ ഉറപ്പാക്കാനുമാണ് ഒരു വര്‍ഷം മുമ്പ് പിങ്ക് പട്രോള്‍ തുടങ്ങിയത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പിങ്ക് പട്രോള്‍ എത്രത്തോളം കാര്യക്ഷമമാണ്. 2016ല്‍ പോലീസ് ആരംഭിച്ച പദ്ധതി കൂടുതല്‍ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്. പങ്കെടുക്കുന്നവര്‍- ഭാഗം മൂന്ന്. ഗേളി, ചരിഷ്മ, അഞ്ജലി മറിയം എന്നിവര്‍. ഇരുളില്‍ നിര്‍ഭയ- ഷീ ന്യൂസ് കാംപയിന്, മൂന്നാം ഭാഗം.