തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് വീണ്ടും അന്വേഷിക്കണമെന്നും കള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നമ്പി നാരായണന്. ചാരക്കേസുമായി ബന്ധപ്പെട്ട് രണ്ടര മിനിട്ട് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ചോദ്യംചെയ്തത്. കുറ്റക്കാരനെല്ലെന്ന് അറിഞ്ഞിരുന്നിട്ടും തന്റെ വാക്കുകള്‍ക്ക് വിലക്കെടുത്തില്ല. പില്ക്കാലത്ത് മാപ്പപേക്ഷയുമായി സിബി മാത്യൂസ് നേരിട്ടെത്തിയെന്നും തന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ നമ്പിനാരായണന് പറയുന്നു.