ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയെ കുറിച്ചുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്ട്ടിന്മേല് റവന്യൂ വകുപ്പിന്റെ നടപടി വൈകും. ലേക്ക് പാലസ്, മാര്‍ത്താണ്ഡം കായല്‍ വിഷയങ്ങളില്‍ കേടതിയില്‍ കേസുള്ളതിനാലാണ് അന്തിമ തീരുമാനം ഉടന്‍ എടുക്കാനാകാത്തത്. കോടതി വിധിക്ക് ശേഷം മന്ത്രിക്കെതിരെ നടപടിയെടുത്താല്‍ മതിയെന്ന പൊതുനിലപാടിലാണ് എല്‍ഡിഎഫ്. ഗതാഗതമന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെയും മാര്‍ത്താണ്ഡം കായലിലെയും റവന്യൂ നിയമലംഘനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യൂ വകുപ്പിന് സമര്‍പ്പിച്ചത്.