തിരുവനന്തപുരം: മുതിര്‍ന്നനേതാവും മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്കാരകമ്മിഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് വെള്ളിയാഴ്ച 95-ാം വയസ്സിലേക്ക് കടക്കുന്നു. 1923 ഒക്ടോബര്‍ 20-നാണ് വി.എസിന്റെ ജനനം. വ്യക്തിപരമായ ആഘോഷങ്ങളില്‍നിന്ന് പൊതുവേ അകന്നുനില്ക്കുന്ന വി.എസിന് പിറന്നാളിനും ആഘോഷമൊന്നുമില്ല. എന്നത്തെയുംപോലെ വീട്ടുകാര്‍ക്കൊപ്പം ഔദ്യോഗികവസതിയായ കവടിയാര്‍ ഹൗസില്‍ ഉച്ചയൂണ്. വൈകുന്നേരം പ്രസ്ക്ലബ്ബില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങുണ്ട്.