അടിയറവ് പറഞ്ഞു ഒടുവില്‍ പിണറായി. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് കീശയിലിട്ട് കാശാക്കില്ല. സഭയ്ക്കു മുമ്പാകെ സമര്‍പ്പിക്കും. നവംബര്‍ ഒന്‍പതെന്ന മുഹൂര്‍ത്തവും നിശ്ചയിച്ചു മന്ത്രിസഭ. എന്നാല്‍ പിണറായി ഒന്നു പതറിയോ എന്ന് സംശയം. റിപ്പോര്ട്ടിന്മേല് വീണ്ടും നിയമോപദേശം തേടാനുള്ള നീക്കം ആ പതറലിന്റെ പ്രകടനമായി. അല്ലെങ്കില്‍ അരങ്ങത്ത് പതറാതിരിക്കാന്‍ അരിജിത് പസായത്തിന്റെ ഉപദേശം തേടാമെന്ന് മന്ത്രിസഭ തീരുമാനിക്കില്ലല്ലോ. ഉപദേശത്തില്‍ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ കേരള മുഖ്യമന്ത്രിക്ക്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മുഖ്യമന്ത്രിയുടെ ഉപദേശകര്‍ മാത്രം. ടി.സിദ്ദിഖ്, രാജു എബ്രഹാം, പി.എസ്.ശ്രീധരന്‍പിള്ള, അഡ്വ.അജകുമാര്‍ എന്നിവര്‍.