ന്യൂഡല്‍ഹി: കശ്മീരില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരോടൊപ്പമുളള നിമിഷങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായ നാലാതവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. ഇന്ത്യപാക് അതിര്‍ത്തിയിലെ ഗുറേസ് സെക്റ്ററിലുളള ക്യാംപിലായിരുന്നു ആഘോഷം. സൈനിക യൂണിഫോമിലെത്തിയ മോദി സേനാംഗങ്ങള്‍ക്ക് മധുരം നല്കി. സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കണമെന്ന മോഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കിയകാര്യം എടുത്തപറഞ്ഞ അദ്ദേഹം സൈനിക ക്ഷേമത്തില്‍ സര്‍ക്കാര്‍ സദാ ശ്രദ്ധിക്കുമെന്നും ഉറപ്പുനല്‍കി.