തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ്. നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ നല്‍കിയിരുന്ന പരാതികള്‍ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പാണ് സരിത ഒരു ബന്ധു മുഖേന പരാതി മുഖ്യമന്ത്രിക്ക് എത്തിച്ചത്. മുഖ്യമന്ത്രി പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്കിയ പരാതിയില്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയെടുത്തില്ല. മറിച്ച്, എല്ലാ കേസുകളിലും തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.