ഗുര്‍ദാസ്പൂര്‍: ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ വിജയം. 1,93,219 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഈ സീറ്റ് ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയത്. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ 1,36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനോദ് ഖന്ന ഇവിടെ നിന്ന് ജയിച്ചത്. കഴിഞ്ഞ നാല് തവണയായി വിനോദ് ഖന്നയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. തോല്‍വിയെക്കാള്‍ ഏറെ കൂറ്റന്‍ ഭൂരിപക്ഷമാണ് ബിജെപിഅകാലിദള്‍ സഖ്യത്തിന് കനത്ത തിരിച്ചടിയായിരിക്കുന്നത്.