ഒറ്റകൈയാ ജയരാജാ, മറ്റേ കൈയും കാണില്ല... കേരളത്തെ രക്ഷിക്കാന്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ജനരക്ഷായാത്ര കൂത്തുപറമ്പിലെത്തിയപ്പോള്‍ രക്ഷായാത്ര കൊലവിളിയാത്രയായിരിക്കുന്നു. അതായത് ഒരു കൈ ഞങ്ങളെടുത്തു...മറ്റേ കൈയും വച്ചേക്കില്ലെന്നാണ് ഭീഷണി. രാഷ്ട്രീയ മുതലെടുപ്പിന്, കൃത്രിമമായി ഉണ്ടാക്കിയതാണെന്ന കുമ്മനത്തിന്റെ വാദം പൊളിച്ചത്, പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും ഇപ്പോള്‍ ദേശീയ നിര്‍വാഹകസമിതി അംഗവുമായ വി മുരളീധരന് തന്നെയാണ്. കാരണം ഈ കൊലവിളി ഫേസ് ബുക്കിലൂടെ പങ്കുവെച്ച് അദ്ദേഹം തന്നെ കുമ്മനത്തെ തള്ളിയിരിക്കുന്നു. എംടി രമേശ്, എന്‍എം പിയേഴ്സണ്‍, എഎന്‍ ഷംസീര്‍, എന്‍ ഷംസുദ്ദീന് എന്നിവര്‍.