പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്ര പയ്യന്നൂരില്‍ നിന്നും ആരംഭിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം സംസ്ഥാന നേതാക്കളും നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരും യാത്രയില്‍ പങ്കുചേര്‍ന്നു. ജനരക്ഷാ യാത്രയുടെ ഭാഗമാവാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കണ്ണൂരിലെത്തും.കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയിലാകും ആദിത്യനാഥ് പങ്കെടുക്കുക. കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് രാവിലെയാണ് അമിത് ഷാ ഉദ്ഘാടനം ചെയ്തത്. വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര ഈ മാസം 17 ന് തിരുവനന്തപുരത്ത് സമാപിക്കും.ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘം പദയാത്രയില്‍ അണിചേരും. 300 സ്ഥിരാംഗങ്ങള്‍ ജാഥയില്‍ ഉണ്ടാകും.