ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെ കണ്ട ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കേരളത്തിലെ യു.ഡി.എഫ്. തന്റെ കൈകളില്‍ ഭദ്രമാണെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണാം. മുന്നണി ഇപ്പോള്‍ ഒറ്റക്കെട്ടാണ്. ആത്മവിശ്വാസത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. അതുകൊണ്ട് മുന്നണി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുള്ള ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മുഖ്യമന്ത്രി കരുതുന്നതുപോലെ കാര്യങ്ങള്‍ അത്ര ഭദ്രമാണോ എന്ന് ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: മാണിയും കോണിയും ഉദാരമതികള്‍. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ്, മാധ്യമ നിരീക്ഷകന് ജേക്കബ് ജോര്‍ജ് എന്നിവര്‍ പങ്കെടുക്കുന്നു.