വേങ്ങര: മുസ്ലിം വോട്ടര്‍മാര്‍ ഏറെയുള്ള വേങ്ങരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പുതന്ത്രം ഹിന്ദുത്വമല്ല, മറിച്ച് വികസന രാഷ്ട്രീയമാണ്. വികസനത്തിലൂന്നിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന്റെ പ്രചാരണം. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയാല്‍ ബി.ജെ.പിക്ക് ജനപിന്തുണ വര്‍ദ്ധിക്കുമെന്ന് ഭയന്ന് അവയെ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.