കൊല്ലം: ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ ഏരൂര്‍ എസ്.ഐ. ലിസിയെ ചുമതലകളില്‍ നിന്നും മാറ്റി. പുതിയ സ്റ്റേഷന് ഹൗസ് ഓഫീസറായി ഗോപകുമാര്‍ ചുമതലയേറ്റു. ബുധനാഴ്ചയാണ് ഏഴു വയസുള്ള പെണ്‍കുട്ടിയെ ബന്ധുവിനൊപ്പം കാണാതാവുന്നത്. 10 മണിയോടെ ബന്ധുക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്കി. ആ സമയത്താണ് പെണ്‍കുട്ടിയുമായി യുവാവ് കുളത്തുപ്പുഴ തിങ്കള്‍കരിക്കം ജങ്ക്ഷനിലിറങ്ങി ആര്‍പിഎല്‍ ഭാഗത്തേക്ക് പോയത്. പരാതി കിട്ടിയപ്പോള്‍ തന്നെ ഏരൂര്‍ എസ്.ഐ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. പ്രതിയെ പിടികൂടി ഓട്ടോയില്‍ കയറ്റി കുളത്തൂപ്പുഴ സ്റ്റേഷനില്‍ കൊണ്ടു വന്നതും നാട്ടുകാരാണ്.