കൊച്ചി: ഓണ്‍ലൈന്‍ ജി.എസ്.ടി രജിസ്ട്രേഷന് എടുക്കുന്നവരില്‍ നികുതി വെട്ടിപ്പുകാരും. സോഫ്റ്റ്വെയര് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ അപേക്ഷ പരിശോധിക്കുന്നില്ല. കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഇതിലൂടെ ഉണ്ടാവുന്നത്. ജി.എസ്.ടി നിയമം അനുസരിച്ച് ഓണ്‍ലൈനായി അപേക്ഷ കിട്ടി അത് മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധിച്ച് തീരുമാനമെടുത്തില്ലെങ്കില്‍ അപേക്ഷകന് സ്വമേധയാ രജിസ്ട്രേഷന് ലഭിക്കും. അപേക്ഷകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് സാധിക്കാത്തതിനാല്‍ നികുതി വെട്ടിപ്പുകാരും രജിസ്ട്രേഷന് എടുക്കുന്നതായാണ് സൂചന. ജി.എസ്.ടി നമ്പര്‍ ലഭിക്കുന്നതോടെ ഉദ്യോഗസ്ഥരുടെ കണ്മുന്നിലൂടെ നികുതി വെട്ടിച്ച് സാധനങ്ങള്‍ കൊണ്ടുവരാം.