മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായലിലെ ഭൂമി മണ്ണിട്ടു നികത്തിയെന്നതിന് ഉപഗ്രഹ ചിത്രങ്ങള്‍ തെളിവ്. 2008 ന് ശേഷമാണ് ഭൂമി മണ്ണിട്ട് നികത്തിയതെന്ന് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. 2017 ല്‍ മണ്ണിട്ട് നികത്തി ഭൂമിയുടെ ഘടന മാറ്റി. മാര്‍ത്താണ്ഡം കായലിന്റെ രൂപഘടനയില്‍ വന്ന മാറ്റം തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. കായല്കൊള്ളയ്ക്ക് കേസ് എടുക്കേണ്ടേ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ഹരിഷ് വാസുദേവന്‍, പി പ്രസാദ്, എ എ ഷുക്കൂര്‍, എം ആലിക്കോയ എന്നിവര്‍.