തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജന് ക്ലീന്‍ ചീറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് എസ്.പി. ഡയറക്ടര്‍ക്ക് നല്കി. കേസന്വേഷണം അവസാനിപ്പിക്കാനും റിപ്പോര്‍ട്ടില്‍ അനുമതി തേടിയിട്ടുണ്ട്. ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം ജയരാജനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. 2016 ഒക്ടോബറില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന് ബന്ധുവായ പി.കെ. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസില്‍ എം.ഡിയായി നിയമിച്ചതായിരുന്നു കേസിന് ആധാരമായ സംഭവം.