സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്ന് വീരവാദം മുഴക്കിയ മന്ത്രി തോമസ് ചാണ്ടി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ തന്നെ വാദങ്ങളില്‍ മണ്ണിട്ടു. മാര്‍ത്താണ്ഡം കായല്‍ വിഷയത്തില്‍ മന്ത്രി പറഞ്ഞു തുടങ്ങിയത് തന്റെ കൈയില്‍ തീറാധാരമുള്ള ഭൂമിയാണ് എന്നാണ്. സര്‍ക്കാരിന്റെ ഒരിഞ്ച് സെന്റ് ഭൂമി കൈയേറിയില്ലെന്ന് ഉറച്ചുപറഞ്ഞ മന്ത്രിയാണ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് മണ്ണിട്ടത് ആരുടെ ഭൂമിയാണെന്ന് വ്യക്തതയില്ലെന്ന്. പറഞ്ഞ് പറഞ്ഞ് അത് നാല് സെന്റാവുകയും ചെയ്തു. പക്ഷേ എല്ലാത്തിനും പരിഹാരമുണ്ട്. അഥവാ അത് സര്‍ക്കാര്‍ ഭൂമിയാണെന്ന് തെളിഞ്ഞാല്‍ മണ്ണ് മാറ്റിക്കൊടുക്കും. കാര്യങ്ങള്‍ അത്ര ലളിതമാണ് തോമസ് ചാണ്ടിയ്ക്ക്. പങ്കെടുക്കുന്നവര്‍- ബാബു കാര്ത്തികേയന്, എം ലിജു, എം ജയചന്ദ്രന്, സിആര്‍ നീലകണ്ഠന് എന്നിവര്‍.