ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ വെള്ളുക്കുന്നേല്‍ കുടുംബം കൈയേറിയ 70 ഏക്കര്‍ ഭൂമി റവന്യു സംഘം തിരിച്ച് പിടിച്ചു. മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് റവന്യു സംഘം സ്ഥലത്ത് എത്തിയത്. ഭൂമി അളന്ന് തിരിച്ചതിന് പുറമെ റോഡും അടച്ചുപൂട്ടി. പ്രദേശം പരിശോധിച്ച് ദിവസവും റിപ്പോര്‍ട്ട് നല്കുവാന് വില്ലേജ് ഓഫിസിനോട് റവന്യു സംഘം നിര്‍ദേശിച്ചു.