കൊച്ചി: യാത്രാ തര്‍ക്കത്തെ ചൊല്ലി കൊച്ചിയില്‍ യൂബര്‍ ടാക്സി െ്രെഡവര്‍ക്ക് സ്ത്രീകളുടെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ക്കെതിരെ മരട് പോലീസ് കേസെടുത്തു. തലയ്ക്ക് സാരമായി പരിക്കേറ്റ ടാക്സി െ്രെഡവര്‍ ഷഫീക്കിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു യാത്രക്കാരനുമായി എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഓട്ടം പോവുകയായിരുന്നു കുമ്പളങ്ങി സ്വദേശി ഷഫീക്ക്. ഇതിനിടെ, പുതിയതായി തുടങ്ങിയ യൂബര്‍ പൂള് സംവിധാനം വഴി 3 സ്ത്രീകളും ട്രിപ്പ് ബുക്ക് ചെയ്തു. ഇവരെ കയറ്റുന്നതിനായി വാഹനം വൈറ്റിലയില്‍ ചെന്നെങ്കിലും വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരനെ ഇറക്കിവിടണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെടുകയായിരുന്നു.ഷെയര്‍ ടാക്സി സംവിധാനത്തിലാണ് യാത്ര ബുക്ക് ചെയ്തിരിക്കുന്നതെന്ന് െ്രെഡവര്‍ പറഞ്ഞെങ്കിലും സ്ത്രീകള്‍ അത് കേള്‍ക്കാന്‍ കൂട