പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്(72), ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആലത്തൂര്‍ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നിട്ടുള്ളത്. കൊലപാതക സമയത്ത് മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു.