കോട്ടയം: ഫാ. ടോം ഉഴുന്നാലിന്റെ മോചനം സന്തോഷത്തോടെയാണ് ജന്മനാടായ രാമപുരം വരവേറ്റത്. മോചനത്തില്‍ സന്തോഷമുണ്ടെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കെ എം മാണിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഉഴുന്നാലിന്റെ വീട്ടില്‍ എത്തി. 18 മാസങ്ങള്‍ക്ക് ശേഷമാണ് യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചത്. നാട്ടിലേക്ക് തിരിച്ചെത്തുന്ന ഉഴുന്നാലിന് വന്‍ സ്വീകരണം നല്കുവാനുള്ള തയ്യാറെടുപ്പിലാണ് രാമപുരം സ്വദേശികള്‍.