ന്യൂഡല്‍ഹി: ബി.ജെ.പിയെ മുഖ്യ ശത്രുവായി കണ്ട് അടവ് നയത്തില്‍ മാറ്റം ഉണ്ടാകുമെന്ന സൂചന നല്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ ഉള്ള സാഹചര്യമല്ല ഇപ്പോഴത്തേത്. കോണ്‍ഗ്രസുമായുള്ള സമീപനത്തില്‍ മാറ്റം വരുമെന്നും യെച്ചൂരി സൂചന നല്കി. ഡല്‍ഹിയില്‍ നടന്ന പി.ബി യോഗത്തില്‍ യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച അടവു നയത്തില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരു പോലെ എതിര്‍ക്കണമെന്ന നിലപാടായിരുന്നു എടുത്തിരുന്നത്. എന്നാല്‍ ഈ നയത്തില്‍ മാറ്റമുണ്ടാകുമെന്ന സൂചനയാണ് പി.ബി യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപ രേഖയില്‍ ചൂണ്ടിക്കാട്ടുന്നത്.