ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ബിനാമിയാണ് ഗുജറാത്ത് വ്യവസായി അഭിലാഷ് മുരളീധരനെന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ ആരോപണം. അഞ്ചു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അഭിലാഷ് ഉടന്‍ പ്രതികരിക്കുകയും ചെയ്തു. തിരുവഞ്ചൂരിന്റെ മകന് അര്‍ജുനുമായുള്ള തന്റെ ബന്ധം പ്രൊഫഷണല്‍ മാത്രമെന്ന് അഭിലാഷ്. പിന്നെന്തിന് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറാക്കിയെന്ന് പി.ിസി. ഒന്നും മിണ്ടാതെ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും. വാര്‍ത്തകളില്‍ നിറയുന്ന അഭിലാഷും പി.സി. ജോര്‍ജും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു: അഭിലാഷിന്റെ ചില ആഭ്യന്തര കാര്യങ്ങള്‍. അഭിലാഷ് മുരളീധരന്, പി.സി. ജോര്‍ജ് എന്നിവര്‍ പങ്കെടുക്കുന്നു.