കോഴിക്കോട്: മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ വരെ കൊള്ളയടിച്ച് മാനേജ്മെന്റുകള്‍ പതിനൊന്ന് ലക്ഷം ഫീസിന് പുറമെ ഹോസ്റ്റല്‍ ഫീസിനത്തില്‍ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. ഫീസ് അടയ്ക്കാന്‍ തന്നെ പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ നട്ടം തിരിയുന്ന വിദ്യാര്‍ഥികളോടാണ് മാനേജ്മെന്റുകളുടെ കൊള്ള. സ്പോര്‍ട്ടില്‍ അഡ്മിഷന് നേടിയ വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ ഫീസിനത്തില്‍ മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായി വിദ്യാര്‍ഥികള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഫീസ് നിര്‍ണയ സമിതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.