പത്തനംതിട്ട: ഓണവിപണിയില്‍ ഉപ്പേരിയും ശര്‍ക്കരവരട്ടിയുമെല്ലാം തീപാറുന്ന വിലയിലേയ്ക്ക് കുതിയ്ക്കുമ്പോള്‍ മിതമായ വിലയില്‍ ശുദ്ധമായ ഉപ്പേരി തയ്യാറാക്കുകയാണ് കുടുംബശ്രീ. വിപണിയിലേതിനെക്കാള്‍ കുറഞ്ഞ വിലയില്‍ വീട്ടില്‍ തയ്യാറാക്കിയ വറത്തുപ്പേരിയുടെ പെരുമ കടല്‍ കന്നതോടെ കുടുംബ ശ്രീ ഉപ്പേരിയ്ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. സംസ്ഥാനത്താകെയുള്ള കുടുംബ ശ്രീ ഓണച്ചന്തകളില്‍ ഇത് ലഭ്യമാകും. അയല്‍ക്കൂട്ടങ്ങളും സിഡിഎസും സ്വന്തം സ്ഥലത്ത് തന്നെ കൃഷി ചെയ്ത വാഴക്കുലകള്‍ ശേഖരിച്ചാണ് ഉപ്പേരിയും ശര്‍ക്കര വരട്ടിയും തയ്യാറാക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണയില്‍ വിറകടുപ്പില്‍ തയ്യാറാക്കുന്ന ഉപ്പേരിക്ക് രുചി കൂടും എന്നതിലും തര്‍ക്കമില്ല.