കൊച്ചി: ജിഎസ്ടി വന്നതോടെ വീട് നിര്‍മ്മാണത്തിന് ചിലവേറും. ഇലക്ട്രിക്കല്‍ വയര്‍, സ്വിച്ച് തുടങ്ങിയവയ്ക്ക് നികുതി കുത്തനെ കൂടി. ജിഎസ്ടിയില്‍ 28ശതമാനം നികുതിയാണ് വയറിങ് ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വയറിങ്ങിനുപയോഗിക്കുന്ന പൈപ്പുകള്‍ക്കുള്ള നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് പതിനെട്ട് ശതമാനമാക്കിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കും നികുതി വര്‍ദ്ധന തിരിച്ചടിയായിരിക്കുകയാണ്.