തിരുവനന്തപുരം: പൊന്‍ തിളക്കത്തിലാണ് ഓണം വിരുന്നെത്തുന്നത്. കസവ് കരയണിയാത്ത വസ്ത്രങ്ങളെ കുറിച്ച് ഓണക്കാലത്ത് ചിന്തിക്കാന്‍ കൂടി പറ്റില്ല. വിപണിയിലെ ഓണക്കാല പുത്തന്‍ ട്രെന്‍ഡുകള്‍ ഏറെയാണ്. തലസ്ഥാനത്ത് ബാലരാമപുരത്ത് നിന്ന് കേരളത്തിലെ വിപണി കീഴടക്കാന്‍ കോടിക്കണക്കിന് രൂപയുടെ കസവ് വസ്ത്രങ്ങളാണ് എത്തിയിരിക്കുന്നത്.