ആലപ്പുഴ: ജിഎസ്ടി പ്രകാരം മരുന്നുകളുടെ പുതിയ വില നിശ്ചിച്ചതില് വന്‍ അപാകത. മരുന്നുകളുടെ ജിഎസ്ടി നിശ്ചയിക്കാന്‍ തിരഞ്ഞെടുത്തത് വര്‍ഷങ്ങള്‍ പഴക്കമുള്ള ജീവന് രക്ഷാ മരുന്നുകളുടെ പട്ടികയാണ്. മരുന്നിന്റെ വില നിശ്ചയിച്ചതിലെ അപാകത മൂലം മാരക രോഗങ്ങള്‍ക്കുള്ള പല മരുന്നുകളുടെയും വില്‍പ്പനയും കാരുണ്യ ഫാര്‍മസിയില്‍ നിലച്ചു. കീമോ തെറാപ്പി ഇഞ്ചക്ഷനും വൃക്ക രോഗത്തിനും ഉപയോഗിക്കുന്ന മരുന്നിന്റെ അടക്കം വിതരണമാണ് നിലച്ചത്. നിലവില്‍ രാജ്യത്തെ മരുന്നുകളുടെ വില നിശ്ചയിക്കുന്നത് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി അഥവാ എന്‍പിപി ആണ്. മാതൃഭൂമി ന്യൂസ് എക്സ്ക്ലൂസീവ്.