ന്യ ഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ അറസ്റ്റ് ചെയ്ത് അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് അമേരിക്ക. ദേവയാനിക്കെതിരായ കേസുമായി മുന്നോട്ടു പോകുമെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ അമേരിക്ക മാപ്പ് പറയണമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥും ബി.ജെ.പിയും ആവശ്യപ്പെട്ടു. അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം തള്ളിക്കൊണ്ട് മുന്നോട്ടു പോകുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അമേരിക്കന്‍ നിയമപ്രകാരം ഗുരുതരമായ കുറ്റങ്ങളാണ് ദേവയാനിക്ക് മേല്‍ ചുമത്തപ്പെട്ടത്.