കൊച്ചി: 3 ഡി പ്രിന്റിംഗും ഡ്രോണ്ടെക്നോളജിയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. സൈബര്‍ ഇടങ്ങളെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിയ പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചത് കേരള പോലീസിന്റെ സൈബര്‍ സെല്ലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 3 ഡി പ്രിന്റിംഗ് പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുകയാണ് യുവാക്കളുടെ ടീം. തൃശൂരിലെ റോബോട്ടിക്സ് അക്കാദമി യില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനായി യുവാക്കളെത്തിയത്. സ്കൂളുകളില്‍ വ്യത്യസ്ത റോബോട്ടിക് വര്‍ക്ക് ഷോപ്പുകളും ഇന്റേണ്‍ഷിപ്പുകളും നടത്തിവരുന്ന ഇവര്‍ പോലീസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കൊച്ചിയിലെത്തിയത്.