തിരൂര്‍: മലപ്പുറം നന്നമ്പ്ര പഞ്ചായത്തില്‍ ഷെഡ്ഡില്‍ താമസിക്കുന്ന രോഗികളായ സിദ്ധീക്കിനും കുടുംബത്തിനും കാന്തപുരം മര്‍കസ് ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കും. വരുമാനമില്ലാത്ത ഈ കുടുംബം റേഷന്‍ കാര്‍ഡില്‍ സമ്പന്നരുടെ പട്ടികയിലായതും ദുരിതവും മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്നാണ് മര്‍കസ് ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരിയും സംഘവും സ്ഥലത്തെത്തി സിദ്ധീക്കിന് സഹായം ഉറപ്പ് നല്‍കിയത്. ഷെഡ്ഡ് പോലുള്ള വീട്ടില്‍ സമ്പന്നരുടെ റേഷനുമായി സിദ്ധീക്കും സഫിയയും ദുരിതമനുഭവിക്കുന്നത് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് മര്‍കസ് ഡയറകടറും കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ മകനുമായ ഡോ അബ്ദുല്‍ ഹക്കീം അസ്ഹരിയും സംഘവും നന്നമ്പ്രയിലെ സിദ്ധീക്കിന്റെ വീട്ടിലെത്തി. സിദ്ധീക്കിനും സഫിയക്കും വീട് നിര്‍മ്മിച