കോട്ടയം: ഒരു മാവ് മുത്തശ്ശിയുടെ കഥയാണ് പറയാന്‍ പോകുന്നത്. പരിസ്ഥിതി സ്നേഹികളുടെ ഇടപെടലിലൂടെ സംരക്ഷണം ലഭിച്ച മുത്തശ്ശി മാവ് സ്വന്തം കഥ പറയുകയാണ്. മാതൃഭൂമി സീഡ് പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് മുത്തശ്ശിമാവിന് പുതിയ ജീവന് നല്‍കിയത്. മരത്തില്‍ തറച്ചിരുന്ന പരസ്യ ബോര്‍ഡുകളും ആണികള്‍ പറിച്ചു മാറ്റി മരുന്ന്് പുരട്ടി. വലിപ്പത്തിലും ഉയരത്തിലും പഴക്കത്തിലും കോട്ടയത്തെ ഏറ്റവും വലിയ മാവാണ് ഇത്.