കൊച്ചി: ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു. വാരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് കുത്തേറ്റ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. കുത്തേറ്റ ശീതള്‍ സമീപത്തെ റിസോര്‍ട്ടില്‍ ഓടിക്കയറി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശീതളിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റതായി പോലീസ് വ്യക്തമാക്കി. ശീതളിനൊപ്പം എത്തിയ നെടുങ്കണ്ടം സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശീതളുമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രശാന്ത് മൊഴി നല്‍കിയത്. ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്.