ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാറില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഗുജറാത്തില്‍ രാഹുലിന്റെ വാഹനവ്യൂഹത്തിനുനേര്ക്കുണ്ടായ കല്ലേറിനെക്കുറിച്ചു ലോക്സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബുള്ളറ്റ് പ്രൂഫ് വാഹനമായിരുന്നില്ല രാഹുല്‍ ഉപയോഗിച്ചത്. രാഹുല്‍ എസ്പിജിയുടെ നിര്‍ദേശം അനുസരിച്ചില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുലിന്റെ ജീവന് അപകടത്തിലാണെന്നു കോണ്‍ഗ്രസ് ലോക്സഭയില്‍ ആരോപിച്ചു. ബഹളത്തെത്തുടര്‍ന്നു ലോക്സഭ നിര്‍ത്തിവെക്കുകയും ചെയ്തു.