തിരുവനന്തപുരം: ബ്ലെയ്ഡ് മാഫിയയ്ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി സംസ്ഥാന പോലീസ്. കുറ്റക്കാരെ പിടികൂടുന്നതിന് ജില്ലാ ക്രൈം ബ്രാഞ്ച്് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ചു. വനിതാ പോലീസുകാരും സ്ക്വാഡുകളിലുണ്ടാകും. സംസ്ഥാനത്ത് വീണ്ടും ബ്ലെയ്ഡ് മാഫിയ പിടിമുറുക്കുന്നതായുള്ള മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പരയ്ക്ക് പിന്നാലെയാണ് പോലീസ് നടപടി. നിയമവിരുദ്ധമായി പണം കൊടുക്കുന്നവരെ കേന്ദ്രീകരിച്ച് പരിശോധന നടത്തും. അമിത പലിശക്കാര്‍ക്കെതിരായ പരാതികളും സംഘം അന്വേഷിക്കും.